ആധാർ മേള, നാളെ കോട്ടക്കൽ പോസ്റ്റ് ഓഫീസിൽ

പുതിയ ആധാര്‍ കാര്‍ഡ് എടുക്കാനും നിലവിലുള്ളത് പുതുക്കാനും പിഴവുകള്‍ തിരുത്താനും കോട്ടക്കല്‍ പോസ്റ്റോഫീസില്‍ നാളെ (04.12.2020) ആധാര്‍ മേളയിൽ അവസരം. തപാല്‍ ഓഫീസിലെ 04832744041/9947636132, എന്ന നമ്പറില്‍ വിളിച്ചു മുന്‍കൂട്ടി ബുക്ക് ചെയ്തും നേരിട്ടും ആധാര്‍ മേളയില്‍ പങ്കെടുക്കാന്‍ സൗകര്യമുണ്ടായിരിക്കുന്നതാണ്. പുതിയ ആധാര്‍ കാര്‍ഡ് എടുക്കുന്നതും, അഞ്ച് വയസ്സിലും പതിനഞ്ചുവയസ്സിലും ചെയ്യേണ്ടുന്ന നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലും തികച്ചും സൗജന്യമാണ്. അല്ലാതുള്ള മാറ്റങ്ങള്‍ നിശ്ചിത നിരക്കില്‍ കുറഞ്ഞ ഫീസടച്ച് തദവസരത്തില്‍ ചെയ്യാവുന്നതാണ്. പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്തണമെന്നു പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.