രാത്രിയിൽ നഗ്ന​​ന മനുഷ്യന്റെ കറക്കം സമീപ വാസികളുടെ ഉറക്കം കെടുത്തുന്നു

ക​ട​ലു​ണ്ടി: സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യം പ​തി​വാ​യ ക​ട​ലു​ണ്ടി വാ​ക്ക​ട​വ് മേ​ഖ​ല​യി​ൽ പു​തു​താ​യി ന​ഗ്​​ന മ​നു​ഷ്യ​നും! 29ന് ​പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ട​ടു​ത്ത സ​മ​യ​ത്താ​ണ് പ​രി​സ​ര​ത്തെ പ​ല വീ​ടു​ക​ളി​ലും സ്ഥാ​പി​ക്ക​പ്പെ​ട്ട സി.​സി.​ടി.​വി കാ​മ​റ​ക​ളി​ൽ പൂ​ർ​ണ​ന​ഗ്​​ന​നാ​യ അ​പ​രി​ചി​ത​ൻ പ​തി​ഞ്ഞ​ത്. വാ​ക്ക​ട​വ്-​റെ​യി​ൽ​വേ ഗേ​റ്റ് റോ​ഡി​ലൂ​ടെ ന​ട​ക്കു​ക​യാ​ണി​യാ​ൾ.പ്ര​ദേ​ശ​ത്തോ പ​രി​സ​ര​ങ്ങ​ളി​ലോ ഉ​ള്ള​യാ​ള​ല്ല. കൈ​ക​ളി​ൽ സാ​ധ​ന​സാ​മ​ഗ്രി​ക​ളൊ​ന്നു​മി​ല്ല.

ക്യാമറയിൽ പതിഞ്ഞ നഗ്ന മനുഷ്യൻെറ രൂപം

മ​റ്റാ​രു​ടെ​യും സാ​ന്നി​ധ്യ​വും കാ​മ​റ​ക​ളി​ൽ ഇ​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് വാ​ക്ക​ട​വ് ​റസിഡൻറ്സ് അ​സോ​സി​യേ​ഷ​ൻ ഫ​റോ​ക്ക് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

 

മേ​ഖ​ല​യി​ൽ ക​ട​ൽ​ത്തീ​രം കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് സം​ഘ​വും പു​റം​നാ​ട്ടു​കാ​രും ശ​ല്യ​മാ​യി മാ​റി​യിട്ടുണ്ട്​. ഇതുസംബന്ധിച്ച്​ ര​ണ്ടു മാ​സം മു​മ്പ് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന്​ നാ​ട്ടുകാർ പറഞ്ഞു.