നവജാത ശിശുവിനെ അമ്മ വീടിന് പിറകുവശത്ത് കൊന്നു കുഴിച്ചുമൂടി

നെടുമങ്ങാട്: നെടുമങ്ങാട് പനവൂർ മാങ്കുഴിയിലാണ് സംഭവം.യുവതി വിജി (29 )ടെക്‌സ്റ്റൈൽസിലെ ജീവനക്കാരിയാണ്.ഇന്ന് രാവിലെ മുതൽ ഇവർ ഒളിവിലാണ്.

ഭർത്താവിനൊപ്പം പിണങ്ങി അച്ഛനോടും ,സഹോദരനോടുമൊപ്പം പനവൂരിലെ വീട്ടിലാണ് വിജി താമസിക്കുന്നത് .കഴിഞ്ഞ കുറച്ചുദിവസമായി അസ്വസ്ഥത പ്രകടിപ്പിച്ച വിജി നാട്ടുകാരോട് പറഞ്ഞത് വയറിൽ ഒരു മുഴ ഉണ്ടെന്നും ഓപ്പറേഷൻ വേണമെന്നാണ് .

ഇന്നലെ വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ച വിജിയെ നാട്ടുകാർ കണ്ടിരുന്നില്ല .ഇന്ന് സംശയം തോന്നിയ നാട്ടുകാർ വീട്ടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറം ലോകം അറിയുന്നത് .മുറിയിൽ രക്തക്കറ കണ്ടിരുന്നു .തുടർന്ന് നടത്തിയ തിരച്ചിലിൽ അടുക്കളയുടെ പിൻവശത്തായി ഒരു കുഴികുഴിച്ചശേഷം മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കുഴിച്ചുമൂടപ്പെട്ടിരിക്കുകയായിരുന്നു .

നാട്ടുകാർ അറിയിച്ചപ്രകാരം സ്ഥലത്തെത്തിയ നെടുമങ്ങാട് പോലീസ് സ്ഥലം പരിശോധിക്കുകയും അമ്മ രജി ഒളിവിലാണെന്നറിയിക്കുകയും ചെയ്തത് .വീട്ടിനുള്ളിൽ നിന്നും നെടുമങ്ങാട് ആശുപത്രിയിലെ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട് .