സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില.

 

ഡോളർ തളർച്ചനേരിട്ടതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,830 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49,172 രുപ നിലവാരത്തിലേയ്ക്ക് ഉയർന്നു.

കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയെതുടർന്ന് കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വർണത്തിന് ഡോളറിന്റെ തളർച്ചയാണ് ആശ്വാസമായത്