പ്രഭാത സവാരിക്ക് കോട്ടക്കുന്ന് അനുവദിക്കണം

 

മലപ്പുറം : പ്രഭാത സവാരിക്ക് കോട്ടക്കുന്ന് അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് മലപ്പുറം ഫോര്‍ട്ട് ഹില്‍ ആര്‍ട്‌സ് ആന്റ സ്‌പോട്‌സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് ഹംസ ഏ പി സക്രട്ടറി സാഹിര്‍ പി. ജുനൈദ് പി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.

കൊറോണ കാലത്ത് അടച്ചിട്ട തിന്ന് ശേഷം വീണ്ടും തുറക്കപ്പെട്ടപ്പോള്‍ സവാരി നിരോധിച്ച ഘട്ടത്തിലാണ് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ക്ലബ്ബ് അംഗങ്ങള്‍ കലക്ടറെ നേരില്‍ കണ്ട് പ്രശ്‌ന പരിഹാരത്തിന്ന് അഭ്യാര്‍ത്ഥിച്ചത്. വര്‍ഷങ്ങളായി എല്ലാ പ്രായക്കാരായ ആളുകളും സ്ത്രീ പുരുഷ വിത്യാസമില്ലാതെ പ്രഭാത സവാരിക്ക് എത്തി കൊണ്ടിരുന്ന പ്രദേശമാണ് കോട്ടക്കുന്ന്.

ജീവിത ശൈലി രോഗങ്ങള്‍ നേരിടുന്ന അനേകം ആളുകള്‍ക്ക് രാവിലെ കോട്ടക്കുന്നിലെ ഈ പ്രഭാത സവാരി അവരുടെ ആരോഗ്യത്തിന്നും മാനസിക ഉന്‍മേഷത്തിന്നും വളരെയെറെ സഹായിച്ചിട്ടുണ്ട്