ട്യൂഷൻ സെന്ററുകൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല.

മലപ്പുറം. ട്യൂഷൻ സെന്ററുകൾക്ക് സർക്കാർ അനുമതി കൊടുത്തതോടെ പല സെന്ററുകളിലും കുട്ടികൾക്ക് ഇരിപ്പിടം ഒരു മീറ്റർ അകലം പാലിക്കാതെ, കൂട്ടുകൂടി നിൽക്കുന്നതും ട്യൂഷൻ സെന്ററുകളിൽ തുടർച്ചയായി മണിക്കൂറോളം ക്ലാസ്സുകളും അത് കഴിഞ്ഞു ഓൺലൈൻ വഴിയും മണിക്കൂറോളം ക്ലാസുകൾ നടക്കുന്നു. ഇതിനുപുറമേയ് സ്കൂളിൽനിന്നുള്ള ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാൽ വിദ്യാർഥികൾക്ക് മാനസികവിഭ്രാന്തി അനുഭവപ്പെടുന്നു. കൂടുതൽ സമയം ടിവിയിലും മൊബൈൽ ഫോണിലും ഒരേസമയം ശ്രദ്ധിച്ചു നോക്കു ന്നതിനാൽ തലയ്ക്കും കണ്ണിനും അഗാധമായ വേദന അനുഭവപ്പെടുന്നു. പല കുട്ടികളും കണ്ണട വെക്കുകയും ചെയ്യുന്നു. ഓൺലൈനായി ZOOM, GOOGLE MEET ഉം ഒഴുവാക്കി, കോവിഡ് പ്രോട്ടോകോൾ പാലിച്ചു ഫിസിക്കൽ ആയി ക്ലാസുകൾ നടത്തുകയാണ് വേണ്ടത് എന്ന് ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റ് സി ടി രാജു ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു വിദ്യാഭ്യാസ വകുപ്പിന് പരാതി കൊടുക്കും എന്ന് അദ്ദേഹം പറഞ്ഞു.