ചന്തപ്പടിയിൽ വൻ അഗ്നിബാധ. ഹോം സെൻ്ററിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം

പൊന്നാനി: ചന്തപ്പടിയിൽ പെട്രോൾ പമ്പിനു മുൻവശത്തുള്ള ഓർമ്മ ഹോം സെൻ്റർ എന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൻ്റെ മേൽക്കൂരയും, ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഗൃഹോപകരണ .സാധനങ്ങളും പൂർണ്ണമായും കത്തിനശിച്ചു.വെള്ളിയാഴ്ച ജുമുഅക്ക് മുന്നോടിയായി ‘കടകൾ അടക്കുന്ന സമയത്താണ് തീ പടരുന്നത് കണ്ടത്.തുടർന്ന്  വ്യാപാരികൾ കടയുടമയേയും അഗ്നിശമന സേനയേയും വിവരമറിയിക്കുകയായിരുന്നു.

വീഡിയോ കാണാൻ 👇👇👇

അപകട മറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും, വ്യാപാരികളും, ട്രോ മോകെയർ വളണ്ടിയർമാരും, അഗ്നി രക്ഷാ സേനയും ഏറെ പണിപെട്ടാണ് തീയണച്ചത്. കെട്ടിടത്തിന് തൊട്ടു മുന്നിലായി പെട്രോൾ പമ്പും പ്രവർത്തിക്കുന്നതിനാൽ നാട്ടുകാരsക്കമുള്ളവർ ആശങ്കയിലായിരുന്നു.കെട്ടിടത്തോട് ചേർന്ന് നിരവധി വ്യാപാര സ്ഥാപനങ്ൾ പ്രവർത്തിക്കുന്നെണ്ടെങ്കിലും തീ പടരാത്തതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.പൊന്നാനി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചതോടെ ആശങ്കകൾക്ക് വിരാമമായി.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

സഹീറിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.