പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി.

കൊച്ചി: പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. വ്യാഴാഴ്ച പെട്രോളിന് 17 പൈസയും ഡീസലിന് രണ്ട് പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 82.80 രൂപയും ഡീസലിന് 76.81 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 84.66 രൂപയും ഡീസലിന് 78.57 രൂപയും കോഴിക്കോട്ട്‌ പെട്രോളിന് 83.10 രൂപയും ഡീസൽവില 77.13 രൂപയുമാണ്‌. ​

 

ഗാർഹികാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള പാചകവാതക സിലിൻഡറുകൾക്ക്‌ കഴിഞ്ഞദിവസം യഥാക്രമം 50 രൂപയും 55 രൂപയും വിലവർധിപ്പിച്ചു. അഞ്ചുമാസമായി ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയും നൽകുന്നില്ല.