എൽ ഡി എഫ് വികസന പത്രിക പ്രകാശനം ചെയ്തു.

തിരൂർ നഗരസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരസഭാ എൽ ഡി എഫ് ഭരണസമിതി നടപ്പിലാക്കിയ വികസന പദ്ധതികൾ ഉൾപ്പെടുത്തിയ വികസന പത്രിക പ്രകാശനം ചെയ്തു.

നഗരസഭാ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ നഗരസഭാ മുൻ വൈസ് ചെയർപേഴ്സൺമുനീറ കിഴക്കാം കുന്നത്ത്, മുൻ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഗീത പള്ളിയേരി എന്നിവർക്ക് നൽകി നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഗഫൂർ പി ലില്ലീസ് പ്രകാശനം ചെയ്തു. സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി, എൽ ഡി എഫ് കൺവീനർ പിമ്പുറത്ത് ശ്രീനിവാസൻ , വി നന്ദൻ, ചന്ദ്രമോഹനൻ, അഡ്വ ഷമീർ പയ്യനങ്ങാടി, കെ കൃഷ്ണൻ നായർ, അഡ്വ എസ് ഗിരീഷ്, പി പി ലക്ഷ്മണൻ, വി ഗോവിന്ദൻ കുട്ടി,റഹീം മേച്ചേരി , എന്നിവർ സംസാരിച്ചു.