ബുറേവി ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്.

ചെന്നൈ : തമിഴ്‌നാട്ടില്‍ ബുറേവി ചുഴലിക്കാറ്റില്‍ മൂന്നു പേര്‍ മരിച്ചു. കടലൂരില്‍ വീട് തകര്‍ന്ന് അമ്മയും മകളും മരിച്ചു. 35 വയസ്സുള്ള യുവതിയും 10 വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ചുഴലിക്കാറ്റ് പ്രഭാവത്തില്‍ തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്.

 

രാമനാഥപുരത്ത് നിന്നും 40 കിലോമീറ്ററും പാമ്പനില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ മാന്നാര്‍ കടലിടുക്കിലാണ് ബുറേവി ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്. വരുന്ന 12 മണിക്കൂറിനിടെ ചുഴലിക്കാറ്റ് ദുര്‍ബലമായി ന്യൂനമര്‍ദമായിട്ടാകും തമിഴ്‌നാട് തീരം തൊടുക എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

 

കനത്ത മഴയെ തുടര്‍ന്ന് തെക്കന്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. കടലൂരില്‍ പത്തോളം പൂര്‍ണമായും 150 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നതയാണ് റിപ്പോര്‍ട്ട്.