ബി.ജെ.പി. സ്ഥാനാർഥിയെ കാണാനില്ലെന്നു പരാതി.

കൊട്ടാരക്കര: ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡായ അവണൂരിലെ ബി.ജെ.പി. സ്ഥാനാർഥി അജീവ്കുമാറിനെ കാണാനില്ലെന്നു പരാതി. ബന്ധുക്കളും പാർട്ടി പ്രവർത്തകരും കൊട്ടാരക്കര പോലീസിൽ പരാതി നൽകി.

 

കഴിഞ്ഞ നാലുദിവസമായി അജീവിനെ കാണാനില്ലെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. എങ്കിലും പ്രചാരണവുമായി പ്രവർത്തകർ മുന്നോട്ടുപോയി. സി.പി.ഐ. പ്രവർത്തകനായിരുന്ന അജീവ്കുമാർ അടുത്തിടെയാണ് ബി.ജെ.പി.യിൽ ചേർന്നത്. പോലീസ് അന്വേഷണം തുടങ്ങി.