ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി സൈക്ലിങ് നടത്തി

തിരൂർ: യുവജനങ്ങൾക്ക് കായികപരമായ കഴിവും ഊർജ്ജ സ്വലതയും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഡൗൺ ബ്രിഡ്ജ് തിരൂർ സൈക്ലിങ് സംഘടിപ്പിച്ചു.

പരിപാടിയുടെ ഫ്ളാഗ് ഓഫ് ജി.എസ്.ടി ജില്ല കമ്മീഷണർ കെ. മുഹമ്മദ് സലീം നിർവഹിച്ചു. ഡൗൺ ബ്രിഡ്ജ് സെക്രട്ടറി എ.പി ഷഫീഖ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ പി.പി ഷംനാർ സ്വാഗതം പറഞ്ഞു.

ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഡൗൺ ബ്രിഡ്ജ് തിരൂർ സംഘടിപ്പിച്ച സൈക്ലിങിന്റെ ഫ്ളാഗ് ഓഫ് ജി.എസ്.ടി ജില്ല കമ്മീഷണർ കെ. മുഹമ്മദ് സലീം നിർവഹിക്കുന്നു

ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രഭാത സവാരി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഫ്ളാഗ് ഓഫ് ക്ലബ് പ്രസിഡന്റ് വി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ട്രഷറർ വി. ജലീൽ അധ്യക്ഷത വഹിച്ചു.