ഇടതു സര്‍ക്കാറിനെതിരെ യുവജനരോക്ഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും- പി കെ ഫിറോസ്

മലപ്പുറം : ഇടതു സര്‍ക്കാറിനെതിരെ യുവജനരോക്ഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസ് പറഞ്ഞു.ഭരണഘടന സ്ഥാപനമായ പി എസ് സി യെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തി കേരളത്തിലെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്ത ഇടതു സര്‍ക്കാറിനെതിരെ യുവജനങ്ങള്‍ അവരുടെ സമ്മതിദാനാവകാശം തെരഞ്ഞെടുപ്പില്‍ വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഡൂര്‍ വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ഷാനവാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന നവ വോട്ടര്‍മാരുമായുള്ള സംവാദത്തില്‍ സംസ്ഥാന യൂത്ത് ലീഗ് ജന. സെക്രട്ടറി പി. കെ. ഫിറോസ് സംസാരിക്കുന്നു 

എല്ലാ നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി മുഖേന ആക്കുന്നതുവഴി മുഖ്യമന്ത്രിയും മന്ത്രിമാരും കറക്കുകമ്പനികളുടെ വ്യക്താക്കളായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കോഡൂര്‍ വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ഷാനവാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നവ വോട്ടര്‍മാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കോഡൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കളപ്പാടന്‍ ഹാരിസ് അധ്യക്ഷത വഹിച്ചു . എം എസ് എഫ് ദേശീയ സെക്രട്ടറി അഡ്വ. എന്‍ എ കരീം, പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ എം കെ മുഹ്്‌സിന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി, പഞ്ചായത്ത് ലീഗ് സെക്രട്ടറി എന്‍ പി മുഹമ്മദ്, പി പി ഹനീഫ, സി എച്ച് ഫസല്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.