‘കാണാതായ’ ബിജെപി സ്ഥാനാർത്ഥി തിരിച്ചെത്തി

കൊല്ലം: നെടുവത്തൂർ പഞ്ചായത്തിലെ  ‘കാണാതായ’ ബിജെപി സ്ഥാനാർത്ഥി ഒടുവിൽ തിരിച്ചെത്തി. നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ അജീവ്കുമാറാണ് കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്.  ഇയാളെ അൽപസമയത്തിനകം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.

അജീവ്കുമാറിനെ കാണ്മാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സമ്മർദ്ദങ്ങളെ തുടർന്ന് സ്വയം മാറി നിൽക്കുകയായിരുന്നെന്നും  അജീവ്കുമാർ പ്രതികരിച്ചു.