തമിഴ്നാട് മദ്യവും സ്കൂട്ടറും പിടിച്ചെടുത്തു

ആറ്റിങ്ങൽ: ചിറയിൻകീഴ് റേഞ്ച് ഇൻസ്പെക്ടർ കെ.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ആറ്റിങ്ങൽ ടോൾമുക്കിന് സമീപം പരുത്തിയിൽ നസീർ മൻസിലിൽ നിന്നും 40.5 ലിറ്റർ മദ്യവുമായി വീട്ടുടമയായ നസീറിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ രതീശൻ ചെട്ടിയാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ഹാഷിം, ജാഫർ , വനിത സിവിൽ എക്സൈസ് ഓഫീസർ സൽമം എന്നിവരുമുണ്ടായിരുന്നു.കൂടാതെ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ പാർട്ടിയും തിരുവനന്തപുരം എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയും സംയുക്തമായി തമിഴ്നാട് കേരളാ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ, മാവിളക്കടവ് പാലത്തിന് സമീപം വെച്ച് KL 19 H 7182 നമ്പർ സ്കൂട്ടറിൽ 48 കുപ്പികളിലായി കടത്തിക്കൊണ്ടു വന്ന തമിഴ്നാട് മദ്യവും സ്കൂട്ടറും പിടിച്ചെടുത്തു.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാജികുമാർ, രാധാകൃഷ്ണൻ , ജസ്റ്റിൻ രാജ് (ഐ ബി),സിവിൽ എക്സൈസ് ഓഫീസർ രാജേഷ് ഖന്ന,എക്സൈസ് ഡൈവർ റീജു കുമാർ എന്നിവരുമുണ്ടായിരുന്നു.