എം എം എ ജില്ലാ കണ്‍വെന്‍ഷന്‍

മലപ്പുറം: മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ പ്രശസ്ത മജീഷ്യന്‍ നിലമ്പൂര്‍ പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു . എം എം എ ജില്ലാ പ്രസിഡണ്ട് സുല്‍ഫി മുത്തങ്ങോട് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഇസ്ഹാഖ് പോരൂര്‍ സ്വാഗതം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം മലയില്‍ ഹംസ മുഖ്യപ്രഭാഷണം നടത്തി . ട്രഷറര്‍ പ്രജിത്ത് മുല്ലക്കല്‍ നന്ദിയും രേഖപ്പെടുത്തി. പുതിയ ജില്ലാ ഭാരവാഹികള്‍ ആയി സുല്‍ഫി മുത്തങ്ങോട് (പ്രസിഡന്റ്) മലയില്‍ ഹംസ , ഷംസു പാണായി ( വൈസ് പ്രസിഡന്റ്മാര്‍) ഇസ്ഹാഖ് പോരൂര്‍ (സെക്രട്ടറി) എം എം പുതിയത്ത് , പി പി മനോജ് ( ജോയിന്‍ സെക്രട്ടറിമാര്‍) പ്രജിത്ത് മുല്ലക്കല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ ജില്ലയില്‍ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് ഇസ്ഹാഖ് പോരൂര്‍, മലയില്‍ ഹംസ, ലത്തീഫ് കോട്ടക്കല്‍ എന്നിവരെ കൂടി തിരഞ്ഞെടുത്തു.

സെക്രട്ടറി ഇസ്ഹാഖ് പോരൂര്‍
സുള്‍ഫി മുത്തങ്ങോട്