ബി ജെ പി ജയസാധ്യത വാര്‍ഡുകളില്‍ എല്‍ ഡി എഫ് – യുഡിഎഫ് ധാരണ

മലപ്പുറം : മലപ്പുറം നഗരസഭയില്‍ ബി ജെ പി ക്ക് വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ യുഡിഎഫും, എല്‍ ഡിഎഫുംപരസ്പര ധാരണയില്‍ മത്സരിക്കുന്നു. എല്‍ ഡി എഫ് ഒട്ടിച്ച പോസ്റ്ററുകള്‍ പോലും മാറ്റി അവിടെ യുഡിഎഫിന് സ്ഥലം ഒഴിവാക്കി കൊടുത്തും പരസ്പര ധാരണയിലുമാണ് ഗൃഹ സന്ദര്‍ശനം പോലും നടത്തുന്നത്. കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ ബി ജെ പി ജയിച്ച വാര്‍ഡുകളില്‍ എല്‍ഡിഎഫും, യുഡിഎഫും ഒറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഒരുമിച്ച് പ്രവര്‍ത്തനം നടത്തുന്നവര്‍ ബിജെപിയെ പഴിചാരി മലപ്പുറം മുനിസിപ്പാലിറ്റിയില്‍ കള്ളപ്രചരണം നടത്തുകയാണെന്ന് ബി ജെ പി മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി യോഗം വിലയിരുത്തി. എം അച്യുതന്‍ അധ്യക്ഷത വഹിച്ചു. വില്ലോടി സുന്ദരന്‍, രവീന്ദ്രകുമാര്‍, ജയന്‍ കരുമത്തില്‍, ഗോപിനാഥന്‍, സുരേന്ദ്രന്‍ സി പ്രസംഗിച്ചു വാരിജാക്ഷന്‍ സ്വാഗതവും എം ടി താമി നന്ദിയും പറഞ്ഞു.