ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും കള്ളക്കടത്തു മാഫിയ സംഘങ്ങളും തമ്മിലുള്ള പോരാട്ടം – പി ഉബൈദുള്ള

കോഡൂര്‍: മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരുക്കുങ്ങല്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ.സലീന ടീച്ചറുടെ ഡിവിഷന്‍ തല പ്രചരണോദ്ഘാടനം കോഡൂര്‍ വടക്കെ മണ്ണയില്‍ പി.ഉബൈദുള്ള എം എല്‍ എ ഉത്ഘാടനം ചെയ്തു .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര വികേന്ദ്രീകരണം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സി ടി അഹമ്മദലി പഞ്ചായത്ത് വകുപ്പ് ഭരിച്ചപ്പോഴാണ് നടപ്പില്‍ വരുത്തിയത് എന്നാല്‍ അധികാര വികേന്ദ്രീകരണം മദ്യഷാപുകള്‍ തുറക്കാനുള്ള അനുമതി ഗ്രാമപഞ്ചായത്ത് മുനിസി പ്പാലിറ്റികളില്‍ നിന്നും എടുത്തു മാറ്റി സര്‍ക്കാരിലേക്ക് കൊണ്ടുപോയി അധികാരം കേന്ദ്രീകൃതമാക്കിയത് ഇടതു പക്ഷ ഗവണ്‍മെന്റാണ് എന്ന് പി ഉബൈദുള്ള എം.എല്‍ എ പറഞ്ഞു

മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരുക്കുങ്ങല്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ.സലീന ടീച്ചറുടെ ഡിവിഷന്‍ തല പ്രച രണോദ്ഘാടനം പി.ഉബൈദുള്ള എം എല്‍ എ നിര്‍വഹിക്കുന്നു

 

 

 

ജനാധിപത്യവും കള്ളക്കടത്തു മാഫിയ സംഘങ്ങളും തമ്മിലുള്ള പോരാട്ടമാണ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടി യായിട്ടുള്ള ഈ സെമി ഫൈനല്‍ തെരഞ്ഞെടുപ്പെന്നും ഉബൈദുള്ള കൂട്ടി ചേര്‍ത്തു ചടങ്ങില്‍ യു.ഡി എഫ് ചെയര്‍മാന്‍ എം.കെ മുഹസിന്‍ അധ്യക്ഷത വഹിച്ചു കണ്‍വീനര്‍ കെ.എന്‍ എ. ഹമീദ് മാസ്റ്റര്‍ വി മുഹമ്മദ് കുട്ടി പി.സി.മുഹമ്മദ് കുട്ടി മാസ്റ്റര്‍ എം.പി മുഹമ്മദ് എന്‍ കുഞ്ഞീ തു പൊന്നേത്ത് അബ്ബാസ് കെ.പ്രഭാകരന്‍ സി.പി ഷാജി ടി.മുജീബ് സി.എച്ച് യൂസഫ് സി.എച്ച് മുസ്സ ഹാജി കെ ഹാരിസ് ബാബു സി.എച്ച് ഹക്കീം പി.പി ഹനീഫ ഷാജു പെലത്തൊടി സ്ഥാനാര്‍ത്ഥികളായ കെ.സലീന ടീച്ചര്‍ എം.ടി ബഷീര്‍ കെ എന്‍ ഷാനവാസ് പി കെ ഫസീല ടീച്ചര്‍ പ്രസംഗിച്ചു