കരിപ്പൂർ; വ​ലി​യ വി​മാ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തിന് അനുകൂലം

ചെ​റി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ നടത്താൻ നി​ർ​ദേ​ശം.

ക​രി​പ്പൂ​ർ: വ​ലി​യ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) വി​ദ​ഗ്ധ സംഘത്തിെന്റെ റി​പ്പോ​ർ​ട്ട് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​നു​കൂ​ലം. സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ചെ​റി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്താ​ൻ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്കും വി​മാ​ന​ക​മ്പ​നി​ക​ൾ​ക്കും സം​ഘം നി​ർ​ദേ​ശം ന​ൽ​കി.

 

ക​ഴി​ഞ്ഞ ന​വം​ബ​ർ 25നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ നി​ർ​ദേ​ശ​പ്ര​കാ​രം ഡി.​ജി.​സി.​എ ചെ​ന്നൈ റീ​ജ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ദു​രൈ രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​രി​പ്പൂ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

 

 

ഇ​വ​രു​ടെ റി​പ്പോ​ർ​ട്ടാ​ണ് ഡി.​ജി.​സി.​എ കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച​ത്. റി​പ്പോ​ർ​ട്ട് വ​ലി​യ വി​മാ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് ല​ഭ്യ​മാ​യി​രി​ക്കു​ന്ന വി​വ​രം. മു​ന്നോ​ടി​യാ​യി റ​ൺ​വേ​യി​ലെ റ​ബ​ർ ഡി​പ്പോ​സി​റ്റ് നീ​ക്കം ചെ​യ്യാ​നും മ​റ്റ്​ ചെ​റി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​ണ് നി​ർ​ദേ​ശം. റ​ൺ​വേ ഘ​ർ​ഷ​ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​ണം.

 

എ​യ​ർ ഇ​ന്ത്യ, സൗ​ദി എ​യ​ർ​ലൈ​ൻ​സ് എ​ന്നി​വ​ർ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള സ്​​റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ​റേ​റ്റി​ങ്​ പ്രൊ​സീ​ജി​യ​ർ (എ​സ്.​ഒ.​പി) ത​യാ​റാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഇ​തി​നാ​യി കു​റ​ച്ച്​ നി​ർ​ദേ​ശ​ങ്ങ​ളും സം​ഘം മു​ന്നോ​ട്ടു​െ​വ​ച്ചി​ട്ടു​ണ്ട്. കാറ്റിന്റെ ഗ​തി​യു​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ചാ​ണ് ത​യാ​റാ​ക്കേ​ണ്ട​ത്. ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ വ​ലി​യ വി​മാ​ന സ​ർ​വി​സു​ക​ൾ വീ​ണ്ടും പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.