Fincat

ഒന്നാംഘട്ട വോട്ടെടുപ്പ് 72.49 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 72.49 ആണ് വോട്ടിംഗ് ശതമാനമെന്നാണ് ലഭ്യമായ കണക്കുകള്‍. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കുറവ് തിരുവനന്തപുരത്തും.

 

തിരുവനന്തപുരം 69.07, കൊല്ലം 72.79, പത്തനംതിട്ട 69. 33, ആലപ്പുഴ 76.42, ഇടുക്കി 73.99 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് കണക്ക്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.02 ശതമാനം പേരും കൊല്ലം കോര്‍പ്പറേഷനില്‍ 65.11 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ വോട്ടെടുപ്പിനെ ബാധിച്ചില്ല. വൈകുന്നേരം അഞ്ച് മണി മുതല്‍ കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനില്‍ കഴിയുന്നവരും വോട്ട് ചെയ്യാനെത്തിയിരുന്നു.

 

തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഡിസംബര്‍ 10നാണ്.