കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ 17 കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

പെരിന്തല്‍മണ്ണ: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ 17 കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. കീഴാറ്റൂര്‍ ആലിക്ക പറമ്പ് പൊരുതിക്കുത്ത് ഉസ്മാന്റെ മകന്‍ ആഷിഖാന് മരിച്ചത്. തച്ചിങ്ങനാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ വെള്ളിയാറിലെ അളിമ്പിയന്‍ കുണ്ട് കടവിലാണ് സംഭവം. കുളിക്കുന്നതിനിടെ ആഷിഖിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് കുഴിച്ചിട്ട കല്ല് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ് റൈഹാനത്ത്. സഹോദരന്‍ അബ്ദുല്‍ ലത്തീഫ്