പൊന്നാനി നഗരസഭയിലെ ഏഴാം വാർഡ് കുടുംബയോഗം മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ഹെന്നാനി: 19 ലക്ഷത്തിൻ്റെ അംഗൻവാടി കെട്ടിടം വിജിലൻസ് അന്വേഷിക്കണം.. കോൺഗ്രസ്. പൊന്നാനി നഗരസഭയിലെ ഏഴാം വാർഡിൽ ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത 500 ചതുരശ്ര അടി വലിപ്പമുള്ള അംഗൻവാടി കെട്ടിടത്തിന് 19 ലക്ഷത്തിൽപ്പരം രൂപ ചിലവഴിച്ചതിനെപ്പറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നും, കുറ്റക്കാരായ ജനപ്രതിനിധികൾ ക്കെതിരെയും, കരാറുകാർ ക്കെതിരെയും നിയമ നടപടി സ്വീകരിക്കണ മെന്നും ഏഴാം വാർഡ് യുഡിഎഫ് കുടുംബയോഗം ഉദ്ഘാടനംചെയ്തു കൊണ്ട് മുൻ എംപി സി ഹരിദാസ് ആവശ്യപ്പെട്ടു.
എം പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിൽ വി സൈദ് മുഹമ്മദ് തങ്ങൾ, സ്ഥാനാർത്ഥിഎ പവിത്ര കുമാർ, കെ വി സക്കീർഹുസൈൻ, കുറ്റീരീ ഗണേശൻ, കെ അബ്ദുൽ അസീസ്, പി റാഫി, യു ജലീൽ, കെ റിയാസ്, കെ പി വിശ്വൻ, കെ പി വേലായുധൻ, യു സക്കീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.