സ്വര്‍ണവില വീണ്ടും കുറഞ്ഞു.

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. 37,040 രൂപയാണ് ഇന്ന് പവന് വില. ഇന്നലെ 37,280 രൂപയായിരുന്നു പവന് വില.

ഇന്നലെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ വ്യാപാരം നടന്നത്. ഈ മാസം ഒന്നാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 35,920 രൂപക്കാണ് ഒന്നാം തിയതി വ്യാപാരം നടന്നത്.

ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 42,000 രൂപയായിരുന്നു അന്ന് പവന് വില. 4720 രൂപയാണ് മൊത്തത്തില്‍ ഇതുവരെ കുറഞ്ഞത്.

പിന്നീട് ഘട്ടം ഘട്ടമായി കുറയുകയായിരുന്നു. കോവിഡ് പ്രതിസന്ധി അയഞ്ഞതും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതും യുഎസ്-ചൈന ശീതസമരത്തില്‍ അയവ് വന്നതുമെല്ലാം സ്വര്‍ണവിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്.