മദ്യപിച്ച് സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാർ മേഞ്ഞു

ചെന്നൈ: മദ്യപിച്ച് സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാരിട്ടു മേഞ്ഞു. ചെന്നൈ വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനാണ് നാട്ടുകാരുടെ വക പൊതിരെ തല്ലുകിട്ടിയത്. മര്‍ദനമേറ്റ ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സ്റ്റോപ്പില്‍ വാഹനത്തിനായി കാത്തു നില്‍ക്കുകയായിരുന്ന യുവതിയെയാണ് ഹെഡ് കോണ്‍സ്റ്റബിള്‍ കയറിപ്പിടിച്ചത്.

വീഡിയോ

 

 

യുവതി ഫീറ്റ് റോഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയത്തു അവിടെയെത്തിയ പടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജു യുവതിയോടു ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ കയറിപിടിച്ചു. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് പൊതിരെ തല്ലുകയായിരുന്നു.

 

 

സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണു രാജുവിനെ ആശുപത്രിയിലേക്കു മാറ്റിയത്. കൃത്യവിലോപത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുത്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇന്ന് രാവിലെ രാജുവിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.