എൻ ഡി എ തിരൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു.

തിരൂർ: എൻ ഡി എ തിരൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു. തിരൂർ കരുണ ക്ലാസിക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരൂർ എൻ ഡി എ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ ജയശങ്കർ അദ്ധ്യക്ഷനായി. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി മനോജ് പാറശ്ശേരി , മണ്ഡലം പ്രസിഡണ്ട് ശശി പരാരമ്പത്ത് , മണ്ഡലം പ്രസിഡണ്ട് ഇൻ ചാർജർ കറുകയിൽ ശശി, ന്യൂന പക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് സത്താർ ഹാജി കള്ളിയത്ത് ,സംസ്ഥാന സമിതി അംഗം നിർമ്മല കുട്ടികൃഷ്ണൻ. മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് , ഗണ്ഡ് സംയോചകൻ ഇ ജയരാജൻ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ജനറൽ സെക്രടറി ശ്യം കുമാർ സ്വാഗതവും, മണ്ഡലം ട്രഷറർ സി. ഷൺമുഖൻ നന്ദിയും പറഞ്ഞു.