21കാരിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റില്‍
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ 21കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൂന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ അസ്കറലിയെ (24) അറസ്റ്റ് ചെയ്തത്.
പ്രണയത്തിലായിരുന്ന ഇയാൾ മറ്റൊരു വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഇവർ മരിച്ചു. തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.