കള്ളപണം പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയിൽ രേഖകളില്ലാത്ത 3.6 ലക്ഷം രൂപ പിടിച്ചെടുത്തു. കൊണ്ടോട്ടി പോലീസും ഡിഎഎൻഎസ്എഫും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കോഴിക്കോട് അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി (23), കോഴിക്കോട് കക്കോടി ഷഫീന മൻസിൽ മുഹമ്മദ് ജവാദ് (23) എന്നിവരാണ് പിടിയിലായത്.

 

 

 

 

തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ജില്ലയിലേക്ക് ലഹരി വസ്തുക്കളും കള്ളപ്പണവും കടുത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

 

വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഇൻസ്പക്ടർ കെ എം

ബിജു, എസ്‌ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്ഐ അജിത്ത് ഡിഎഎൻഎസ്എഎഫ് അംഗങ്ങളായ സത്യനാഥൻ മന്നാട് , ശശി കുണ്ടറക്കാട്, പി സഞ്ജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.