പകര പൗരസമിതിയുടെ പ്ലാസ്മദാന ക്യാമ്പ് ശ്രദ്ധേയമായി

തിരൂർ: കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറാപ്പി ചികിത്സക്കാവശ്യമായ പ്ലാസ്മ ലഭ്യമാക്കുന്നതിനായി ലോക മനുഷ്യാവകാശ ദിനത്തിൽ പകര പൗരസമിതി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൻ്റേയും ബി.ഡി.കെ. തിരൂർ താലൂക്കിൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പ്ലാസ്മദാന ക്യാമ്പ് ശ്രദ്ധേയമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 31 പേർ ക്യാമ്പിലൂടെ പ്ലാസ്മ ദാനം ചെയ്തു. നവമാധ്യമങ്ങളുടെ അതിപ്രസരത്തിൽ സമൂഹത്തെ മറന്ന് പോയ പുതിയ തലമുറക്ക് പകര പൗരസമിതിയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസരിച്ച താനൂർ പൊലീസ് ഇൻസ്പെക്ടർ പി. പ്രമോദ് അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പൗരസമിതി പ്രസിഡൻ്റ് ടി.പി. മുഹ് യുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ പകര, മുഖ്യ രക്ഷാധികാരി സമദ് പകര, സി.ആർ.ടി. ജില്ലാ പ്രസിഡൻ്റ് ഉമർ സഖാഫി മൂർക്കനാട്, ഒഴൂർ മെഡിക്കൽ ഓഫീസർ ഡോ. ജാനി ഫ് , ബി.ഡി.കെ. പ്രതിനിധികളായ സുഹൈൽ ബി.പി. അങ്ങാടി, റംല വൈലത്തൂർ, പൗരസമിതി ട്രഷറർ ലത്തീഫ് പൂതിയിൽ, ലിനേഷ് ആറങ്ങോട്ടിൽ , ടി.പി. ഹമീദലി എന്നിവർ പ്രസംഗിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് മേധാവി ഡോ. മേരി, ശ്രീമതി രാധിക, പൗരസമിതി ഭാരവാഹികളായ റിയാസ് പാറപ്പുറത്ത്, നിസാറലി കെ., സഹീർ ഒ.പി., ജൈസൽ പാറപ്പുറത്ത്, ഷാഫി തിരുത്തിയിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.