മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു.

പൊന്നാനി: മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു. വെളിയംകോട് കിണര്‍ ബദര്‍പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ മാമദ് ഹാജി എന്നവരുടെ മകന്‍ പള്ളിയകായില്‍ ഹംസു (62) വാണ് മകന്റെ മര്‍ദ്ധനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മകനുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് ഹംസുവിന്റെ മരണത്തില്‍ കലാശിച്ചത്. സംഭവുവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യ, മമദിന്റെ ഭാര്യ, മകള്‍ എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തു.

സ്വത്ത് സംബന്ധമായി പിതാവും മക്കളും വഴക്കിടാറുണ്ട്.. മാതാവും മക്കളും ഒരു ഭാഗത്തും പിതാവ് മറുഭാഗത്തുമായിരുന്നു. പിന്നീട് മകനുമായി ഉണ്ടായ വാക്കുതര്‍ക്കം ഹംസുവിന്റെ മരണത്തില്‍ കലാശിച്ചു. സംഭവം മകള്‍ നോക്കി നിന്നതായും മര്‍ദ്ധനമേറ്റ പിതാവിന് വെള്ളം നല്‍കാന്‍ പോലും കുടുബം തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. രണ്ട് മകനും ഒരു മകളുമാണ് ഇയാള്‍ക്ക്. മകള്‍ ചെന്നൈയില്‍ പഠിക്കുകയാണ്. ഇങ്ങനെയൊരു പിതാവിനെ സംരക്ഷിക്കാന്‍ ആകില്ലെന്നായിരുന്നു മകളുടെ നിലപാട്.

 

നേരത്തെ മക്കള്‍ തന്നെ സംരക്ഷിക്കുന്നില്ലെന്ന് കാണിച്ചും ജീവന് ഭീഷണി ഉണ്ടെന്നും പറഞ്ഞ് ഹംസ പെരുമ്പടപ്പ് പോലിസില്‍ പരാതി നല്‍കിയിരുന്നു.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തെത്തിയാണ് പെരുമ്പടപ്പ് പോലിസ് മകനെ കസ്റ്റഡിയിലെടുത്തത്.