ഭരണകൂടത്തിനും ഭരണാധികാരികൾക്കെതിരെയുള്ള ശക്തമായ പ്രധിക്ഷേധവും പ്രതികരണവും പ്രതിഫലിപ്പിച്ചാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നതെന്ന് സി മമ്മുട്ടി എം എൽ എ

പനമരം: വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിൽ രണ്ടാം ബൂത്തിൽ അഞ്ച്കുന്ന് ഗാന്ധി മെമ്മോറിയൽ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

 

കേരളത്തിൽ മൊത്തം ഒരു യുഡിഎഫ് തരംഗമാണെന്നും ഭരണം നടത്തുന്ന കേരളത്തിലെ ഭരണാധികാരിയോടുള്ള ശക്തമായ പ്രതിഷേധം കൂടിയാണ് ഈ തെരത്തെടുപ്പ് എന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സി മമ്മുട്ടി എം എൽ എ പറഞ്ഞു. ഭരണകൂടത്തിനും ഭരണാധികാരികൾക്കെതിരെയുള്ള ശക്തമായ പ്രധിക്ഷേധവും പ്രതികരണവും പ്രതിഫലിപ്പിച്ചാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നതെന്നും എം എൽ എ പറഞ്ഞു.