ചെക്ക്പോസ്റ്റിൽ 125 കിലോ കഞ്ചാവ് പിടികൂടി

വാളയാർ: പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഡി സി സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ KL58 AB 9623 ദോസ്ത് പിക്കപ്പ് വാനിൽ വിശാഖപട്ടണത്തിൽ നിന്നും എറണാകുളത്തിലേയ്ക്ക് കടത്തി കൊണ്ടുവരികയായിരുന്ന 125kg കഞ്ചാവും, വാഹനത്തിന് എസ്കോർട്ട് വന്ന KL52Q7768 എന്ന നമ്പറിലുള്ള കാറും വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് കസ്റ്റഡിയിലെടുത്ത് വാഹനങ്ങളിൽ ഉണ്ടായിരുന്ന പട്ടാമ്പി തിരുവേഗ പുറ സ്വദേശി വിജേഷ്, പയ്യന്നൂർ കണ്ണമംഗലം സ്വദേശി ഷിനോജ്,എറണാകുളം പൂണിത്തറ സ്വദേശി സിക്സൺ, എറണാകുളം കണയന്നൂർ സ്വദേശി രാജേഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ്, ഇൻസ്പെക്ടർ എ.ഷൗക്കത്തലി, മൺസൂർ അലി എസ്, രാജേഷ് എസ് ഓസ്റ്റിൻ കെ.ജെ ഷനൂജ് കെ.ടി, അഭിലാഷ് കെ ശ്രുതീഷ്. ജി ബിജു. എ, ഡ്രൈവർ മാരായ അനിൽകുമാർ. ജി. സത്താർ. ജെ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.