കോവിഡ് 19: ജില്ലയില്‍ 700 പേര്‍ക്ക് രോഗബാധ രോഗമുക്തരായത് 680 പേര്‍

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 647 പേര്‍ക്ക് വൈറസ്ബാധ 30 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 7,151 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 85,445 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 10) 700 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 680 പേരാണ് ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ 72,223 പേര്‍ ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

ഇന്ന് രോഗബാധിതരായവരില്‍ 647 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 30 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധയുണ്ടായത്. രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 12 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്.

 

ജില്ലയിലിപ്പോള്‍ 85,445 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7,151 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 531 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 273 പേരും 255 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 394 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

 

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

 

കോവിഡ് 19 വ്യാപന സാധ്യത ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ഥികളും പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ആവശ്യമായ ജാഗ്രത പുലര്‍ത്തുകയും സാമൂഹ്യ അകലം ഉറപ്പാക്കുകയും വേണം.

 

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലും യാതോരു വിധത്തിലുള്ള അലംഭാവവും കാണിക്കരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ഇന്ന് (ഡിസംബര്‍ 10) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ – 09

ആലങ്കോട് – 08

ആലിപ്പറമ്പ് – 02

അമരമ്പലം – 08

ആനക്കയം – 05

അങ്ങാടിപ്പുറം – 07

അരീക്കോട് – 07

ആതവനാട് – 05

ചാലിയാര്‍ – 03

ചീക്കോട് – 01

ചേലേമ്പ്ര – 09

ചെറിയമുണ്ടം – 03

ചെറുകാവ് – 08

ചോക്കാട് – 01

ചുങ്കത്തറ – 05

എടക്കര – 04

എടപ്പറ്റ – 04

എടപ്പാള്‍ – 11

എടരിക്കോട് – 03

എടവണ്ണ – 03

എടയൂര്‍ – 04

ഏലംകുളം – 07

ഇരിമ്പിളിയം – 05

കാലടി – 14

കാളികാവ് – 07

കല്‍പകഞ്ചേരി – 07

കണ്ണമംഗലം – 11

കരുളായി – 03

കാവനൂര്‍ – 07

കീഴാറ്റൂര്‍ – 06

കീഴുപറമ്പ – 01

കോഡൂര്‍ – 11

കൊണ്ടോട്ടി – 16

കൂട്ടിലങ്ങാടി – 04

കോട്ടക്കല്‍ – 19

കുറുവ – 04

കുറ്റിപ്പുറം – 10

കുഴിമണ്ണ – 12

മക്കരപ്പറമ്പ – 01

മലപ്പുറം – 54

മമ്പാട് – 05

മംഗലം – 03

മഞ്ചേരി – 11

മങ്കട – 05

മാറാക്കര – 05

മാറഞ്ചേരി – 09

മേലാറ്റൂര്‍ – 16

മൂന്നിയൂര്‍ – 06

മൂര്‍ക്കനാട് – 02

മൂത്തേടം – 03

മൊറയൂര്‍ – 01

മുതുവല്ലൂര്‍ – 01

നന്നമ്പ്ര – 02

നന്നംമുക്ക് – 09

നിലമ്പൂര്‍ – 16

ഊരകം – 01

ഒതുക്കുങ്ങല്‍ – 07

ഒഴൂര്‍ – 03

പള്ളിക്കല്‍ – 02

പാണ്ടിക്കാട് – 17

പരപ്പനങ്ങാടി – 05

പറപ്പൂര്‍ – 11

പെരിന്തല്‍മണ്ണ – 20

പെരുമണ്ണ ക്ലാരി – 01

പെരുമ്പടപ്പ് – 06

പെരുവല്ലൂര്‍ – 02

പൊന്മള – 02

പൊന്മുണ്ടം – 03

പൊന്നാനി – 06

പൂക്കോട്ടൂര്‍ – 01

പോരൂര്‍ – 09

പോത്തുകല്ല് – 04

പുലാമന്തോള്‍ – 02

പുളിക്കല്‍ – 10

പുല്‍പ്പറ്റ – 02

പുറത്തൂര്‍ – 05

പുഴക്കാട്ടിരി – 02

താനാളൂര്‍ – 08

താനൂര്‍ – 03

തലക്കാട് – 02

തവനൂര്‍ – 02

താഴേക്കോട് – 08

തേഞ്ഞിപ്പലം – 13

തെന്നല – 06

തിരുനാവായ – 13

തിരുവാലി – 01

തൃക്കലങ്ങോട് – 10

തൃപ്രങ്ങോട് – 01

തിരൂര്‍ – 02

തിരൂരങ്ങാടി – 19

ഊര്‍ങ്ങാട്ടിരി – 16

വളാഞ്ചേരി – 09

വള്ളിക്കുന്ന് – 07

വട്ടംകുളം – 06

വാഴക്കാട് – 08

വാഴയൂര്‍ – 05

വഴിക്കടവ് – 02

വേങ്ങര – 17

വെട്ടത്തൂര്‍ – 02

വെട്ടം – 06

വണ്ടൂര്‍ – 11

 

മറ്റ് ജില്ല

 

പാലക്കാട് – 01