കേരളം ഭരിക്കുന്നത് കൊള്ളസംഘം രമേശ് ചെന്നിത്തല

കേരളത്തില്‍ നടക്കുന്ന അഴിമതിയും കൊള്ളയും മുഖ്യ മന്ത്രി അറിയാതെ നടക്കില്ലന്ന് എല്ലാവര്‍ക്കും ബോധ്യമാണെന്നു രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കൂട്ടായി : കേരളം ഭരിക്കുന്നത് കൊള്ളസംഘംമാണെന്നും സര്‍വ്വ മേഖലയും കൊള്ളയിലും അഴിമതിയിലും മുങ്ങി കുളിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.കൂട്ടായി മേഖല യുഡിഎഫ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.കഴിഞ്ഞ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പില്‍ ഇരുപതില്‍ പത്തൊമ്പതും യുഡിഎഫിന് ലഭിച്ചിട്ടും ഇടതു പക്ഷം പാഠം പടിച്ചില്ലന്നും ജനദ്രോഹ നടപടികളുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിന്റേയും മനുഷ്യക്കടത്തിന്റേയും കേന്ദ്രമായ മാറിയിരിക്കുകയാണെന്നും അധോലോക പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രമായി മാറിയത് അപമാനകരമാണെന്നും മുഖ്യമന്ത്രിയുടെ കണ്ണും കാതുമായി പ്രവര്‍ത്തിക്കേണ്ട പ്രിന്‍സിപ്പള്‍ സെക്രട്ടറി പോലും ജയലില്‍ കിടക്കേണ്ട ഗതികേടിലാണെന്നും കേരളത്തില്‍ നടക്കുന്ന അഴിമതിയും കൊള്ളയും മുഖ്യ മന്ത്രി അറിയാതെ നടക്കില്ലന്ന് എല്ലാവര്‍ക്കും ബോധ്യമാണെന്നു രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഗവണ്മെന്റിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടിയാണെന്നും പാര്‍ട്ടിയുടെ സ്ഥിതി അതിലും ദയനീയമാണെന്നും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് ജയലില്‍ കഴിയേണ്ട സാഹചര്യമാണെന്നും ഈ പര്‍ട്ടിക്കും ഗവണ്‍മെന്റിനും ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ലന്നും കേരള ജനത ഈ ഗവണ്‍മന്റിനെ മടുത്തിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തിന്‍ വന്നാല്‍ കജനാവ് കൊള്ളയടിക്കുന്ന അഴിമതിക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ജനക്ഷേമവും സല്‍ഭരണവും കേരളത്തില്‍ കൊണ്ടുവരാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് നില്‍ക്കണമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ബഹു ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. .എം.അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു.

ഇ ടി.മുഹമ്മദ് ബഷീർ, എം.പി,എൻ. ഷംസുദ്ദീൻ എം എൽ എ

എ പി അനിൽകുമാർ, എം.എൽ.എ

, ഡിസിസി പ്രസിഡൻറ് വി.വി.പ്രകാശ് ,കെ പി സി സി സെക്രെട്ടറി കെ.പി.അബ്ദുൽ മജീദ്, ഷാഹിന നിയാസ്, ഹാജറ മജീദ്, അനിത കിഷോർ, ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ.പി.നസറുള്ള, സലാം താണിക്കാട്, സലീം കൂട്ടായി, കെ.പി ബാപ്പുട്ടി, ഹസ്സൻ അനീഷ്, സഖാഫ് തങ്ങൾ, എ.പി അബൂബക്കർ കുട്ടി, കെ.വി.ഫിറോസ്, സി.പി .റാഫി, പി.പി ശിഹാബ്, സി.എം.ടി സീതി ,കെ.മുസ്തഫ, പി.സി.സെക്കീർ, ഫൗസിയ നാസർ നൂർജഹാൻ കുന്നത്ത് പ്രസംഗിച്ചു.