ഡോക്ടര്‍മാരുടെ സമരം; നാളെ (വെള്ളി ) ഒപി ഉണ്ടാകില്ല

തിരൂർ: പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന സങ്കര വൈദ്യം പ്രോത്സാഹിപ്പിക്കുന്ന സർകാർ നയത്തിനെതിരെ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ കേരളത്തിലെ മോഡേൺ മെഡിസിൻ ഡോക്ടർമാർ ഡിസംബർ 11 വെള്ളിയാഴ്ച രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് മണി വരെ ഓ പി ബഹിഷ്കരിക്കുന്നൂ. (മുൻകൂട്ടി നിശ്ചയിച്ച, എമർജൻസി അല്ലാത്ത) ശസ്ത്രക്രിയകളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതല്ലെന്ന് ഐഎംഎ ഭാരവാഹികള്‍ തിരൂരിൽ അറിയിച്ചു.

 

പൊതുജനങ്ങളുടെ ആരോഗ്യത്തിന് നേർക്കുള്ള കേന്ദ്ര സർക്കാരിൻ്റെ കടന്നു കയറ്റം മനസ്സിലാക്കി, അതിനെതിരെയുള്ള ഞങ്ങളുടെ സമരത്തോട് സഹകരിക്കണമെന്നും അത്യാഹിത ആവശ്യങ്ങൾക്ക് മാത്രമായി ആശുപത്രി സന്ദർശനം ചുരുക്കണമെന്നും അഭ്യർത്ഥിക്കുന്നു.

 

അത്യാഹിതം വിഭാഗവും കോവിഡ് ചികിത്സയും തടസ്സം കൂടാതെ നടക്കും.

KGMCTA, KGIMOA, KGMOA, KPMCTA തുടങ്ങി സർകാർ/സ്വകാര്യ മേഖലയിൽ ഉള്ള എല്ലാ ഡോക്ടർമാരും ഈ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

 

ആധുനിക വൈദ്യ ശാസ്ത്രത്തെയും ആയുർവേദത്തിൻ്റെ തനിമ നില നിർത്താൻ, പൊതുജന ആരോഗ്യം സംരക്ഷിക്കാൻ ഈ സമരത്തിൽ പങ്കു ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.