എക്സൈസ് സംഘത്തിെനെ വെട്ടിച്ച് ഓടിയ കൗമാരക്കാര്‍ രക്ഷപെടുവാൻ ഓടി കയറിയത് പൊലീസ് സ്റ്റേഷനില്‍.

തേനി: കമ്പംമേ‌ട് പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇവരില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടു കക്ഷികളെ ഒരു കിലോ കഞ്ചാവുമായി പിടികൂടി.

 

രണ്ട് കേസുകളിലായി മൂന്ന് കിലോ കഞ്ചാവുമായി 17കാരനടക്കം നാലുപേർ അറസ്റ്റിൽ. അടിമാലി 200 ഏക്കർ പുത്തൻപുരക്കൽ വിനീത് (20), എറണാകുളം കൊച്ചുമഠത്തിൽ ആദർശ് (18), അടിമാലി ഇസ്ളാംനഗറിൽ സബിർ റഹ്മാൻ (22) എന്നിവരാണ് പിടിയിലായത്.

 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ ഉച്ചയോടെ കേരള തമിഴ്നാട് അതിർത്തിയായ കമ്പംമെട്ടിൽ പൊലീസ്, എക്സൈസ്, സെയിൽ ടാക്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയിരുന്നു. ഇതിനിടെ തമിഴ്നാട് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ അതിർത്തി കടക്കാൻ ശ്രമിച്ച ഇരുചക്രവാഹനം കേരള പൊലീസും, എക്സൈസും, വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടയാൻ ശ്രമിച്ചു.

 

 

സംയുക്ത പരിശോധന സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന വിനിതും, 17 വയസുകാരനും ഓടി രക്ഷപ്പെടാൻ മുന്നിൽ കണ്ട വഴിയിലൂടെ ഓടി. ചെന്ന് നിന്നത് കമ്പംമെട്ട് പൊലീസ് സ്റ്റേഷന്റെ മുറ്റത്താണ്. 17 വയസുകാരന്റെ കയ്യിലിരുന്ന ബാഗ് പരിശോധിച്ചപ്പോൾ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. രണ്ട് പേരെയും കസ്റ്റഡിയിലെടുത്തപ്പോൾ ഇവരുടെ ഫോണിലേക്ക് മറ്റൊരാളുടെ വിളിയെത്തി. എവിടാണ് എന്നായിരുന്നു ചോദ്യം.

 

 

ഫോൺ നമ്പരുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്തപ്പോൾ ഇവർക്കു മുൻപേ അതിർത്തി കടന്നവരാണ് ഫോണിൽ വിളിച്ചതെന്ന് പൊലീസ് മനസിലാക്കി. സൈബർ സെൽ മുഖാന്തിരം നംബർ ട്രേസ് ചെയ്തപ്പോൾ കമ്പംമെട്ട് ഏട്ടേക്കർക്കാനത്ത് മൊബൈൽ ഫോൺ ലൊക്കേഷൻ കാണിച്ചു. ഇവിടെ പരിശോധന നടത്തിയപ്പോഴാണ് ആദർശിനെയും സബിറിനെയും ഒരു കിലോ കഞ്ചാവുമായി പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.