സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയുമായി. ബുധനാഴ്ച 37,040 രൂപയായിരുന്നു പവന്റെ വില.

 

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,835.11 ഡോളർ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,250 രൂപയാണ്.

യുഎസിൽ സാമ്പത്തിക പാക്കേജ് ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകളെതുടർന്ന് ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.