1.2 കി​ലോ സ്വ​ർ​ണ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ 1.2 കി​ലോ സ്വ​ർ​ണ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി റ​ഫീ​ഖ്, കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​രി​സ് എ​ന്നി​വ​രാ​ണ് 60 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 1.2 കി​ലോ സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

ഇ​വ​രെ ക​സ്​​റ്റം​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ടു​ വ​ർ​ഷ​ത്തി​നി​ട​യി​ൽ ക​ണ്ണൂ​രി​ൽ​നി​ന്ന് 80 കി​ലോ​യി​ല​ധി​കം സ്വ​ർ​ണം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. കോ​വി​ഡ് വേ​ള​യി​ൽ ദി​വ​സേ​ന​യെ​ന്നോ​ണ​മാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടു​ന്ന​ത്.