രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 76 % കടന്ന് പോളിങ്.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു.  പല പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് തുടരുകയാണ്. 5 ജില്ലകളിലുമായി ഇതുവരെ 75.75% പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോട്ടയം – 73.55, എറണാകുളം- 76.48, തൃശൂർ – 74.32, പാലക്കാട്- 77.22, വയനാട് – 78.97 എന്നിങ്ങനെയാണു ജില്ലകളിലെ പോളിങ്. കൊച്ചി കോർപ്പറേഷനിൽ 60.02, തൃശൂർ കോർപ്പറേഷനിൽ 61.19 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.