സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടിയുളള മനോഹരമായ ഗാനങ്ങള്‍ പാടുന്ന തിരക്കിലാണ് അസീൻ

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടിയുളള മനോഹരമായ ഗാനങ്ങള്‍ പാടുന്ന തിരക്കിലാണ് മലപ്പുറം വെള്ളില സ്വദേശിനിയായ അസീന്‍ എന്ന 9 വയസുകാരി. ഒരു ദിവസം ഏകദേശം 15 പാട്ടുകള്‍ വരെയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഈ കൊച്ചുമിടുക്കി പാടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടി ഇതിനോടകം തന്നെ അഞ്ഞൂറോളം പാട്ടുകളാണ് അസീന്‍ പാടിയത്. മലപ്പുറം വെള്ളില സ്വദേശി ആബിദിന്റെയും ജമീലയുടേയും മകളാണ് ഈ കൊച്ചുപാട്ടുകാരി.

 

 

 

 

യുഡിഎഫ് പ്രചാരണ വേദിയിലേക്ക് രമേശ് ചെന്നിത്തല എത്തുമ്പോള്‍ അസിന്റെ പാട്ട് ആസ്വദിക്കുകയായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍. മനോഹരമായി പാടുന്ന കൊച്ചുമിടുക്കിയെ കുറിച്ച് രമേശ് ചെന്നിത്തല ഒപ്പമുള്ളവരോട് അന്വേഷിച്ചു. അസിനെ ചേര്‍ത്തു നിര്‍ത്തി അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് കൊച്ചുമിടുക്കിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുമുണ്ട്. അസിന്റെ ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളിലും ഹിറ്റാണ്.