വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

തിരൂർ : ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരിൽ പ്രതിഷേധ സംഗമം നടത്തി തിരൂര് സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു.

ട്രാക്ടർ, പാളത്തൊപ്പി വച്ചു കർഷകർ, കൈക്കോട്ടേന്തിയ വൃദ്ധർ എന്നിവയെല്ലാം റാലിയെ ശ്രദ്ധേയമാക്കി പ്രതിഷേധ സംഗമം സമദ് പകര ഉദ്ഘാടനം ചെയ്തു മോയിൻ ബാബു അധ്യക്ഷത വഹിച്ചു നാസർ പരിയാപുരം കെ പി ഓ റഹ്മത്തുള്ള ഹനീഫ കല്പകഞ്ചേരി അബ്ദുറസാഖ് കുറ്റിപ്പുറം ഹനീഫ മാറാക്കാര സംസാരിച്ചു അബ്ദുൽഖാദർ മുസ്തഫ വെട്ടം ഉണ്ണി മൂപ്പൻ യാസർ അറഫാത്ത് തിരൂർ നേതൃത്വം നൽകി.