അഡ്വ.പി നസറുള്ളയുടെ തിരെഞ്ഞെടുപ്പ് പര്യാടനത്തിന്‌ ഉജ്ജ്വല സമാപനം

കൂട്ടായി : ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥിയുടെ തീരദേശ പര്യടനം നായർ തോട്ടിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എം.അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയതു. സിഎം പുരുഷോത്തമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാസർ ഹാജി, അലി മാസ്റ്റർ, സലിം കൂട്ടായി, സ്ഥാനാർത്ഥി അഡ്വ.പി ന സറുള്ള ,എ.പി അബൂബക്കർ കുട്ടി , .ഐ.പി ജലീൽ അലി അക്ബർ, ഹംസമാസ്റ്റർ,

ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.നസറുള്ളയുടെ തിരഞ്ഞെടുപ്പ് പര്യാടനം

ബ്ലോക്ക് വാർഡ് സ്ഥാനാർത്ഥികളായ കുന്നത്ത് നൂർജഹാൻ’ ഫൗസിയ നാസർ, ഷബീബ് മാസ്റ്റർ ,പി.സി.സെക്കീർ, പട്ടത്ത് ഇസ്മായിൽ, പി.ടി ബാലൻ, സി.എം. റംല . ഷഹീറ ഇബ്രാഹിം കുട്ടി, പ്രസംഗിച്ചു.സലാം താണിക്കാട്, സി.പി.റാഫി ,കെ.വി,ഫിറോസ്, പി.പി ശിഹാബ് ,പി.കെ യാസിൻ ,കെ .പി ഷെരീഫ് നേതൃത്വം നൽകി..ഇന്നെലെ വൈകീട്ട് പുറത്തൂര്‍ പഞ്ചായത്തിലെ നായര്‍തോട്ടില്‍ നിന്നും ആരംഭിച്ച പരിപാടി വെട്ടം മംഗലം പഞ്ചായത്തുകളിലെ പടിഞ്ഞാറന്‍ മേഖലയിലൂടെ ചുറ്റി സഞ്ചരിച്ച് കൂട്ടായി അങ്ങാടിയില്‍ സമാപിച്ചു.