ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം.ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങി.

വയനാട്: വടുവഞ്ചാൽ കടച്ചിക്കുന്നിൽ  ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം.ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‍സ്.

മണ്ണിടിഞ്ഞ് ടിപ്പറിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു. ഇത് നീക്കം ചെയ്തശേഷമേ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്താന്‍ സാധിക്കു.

തോട്ടംഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയാണിത്.  കഴിഞ്ഞ ആറുമാസത്തോളമായി ഈ ക്വാറി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.