ഇരുപതു ലക്ഷവുമായി മലപ്പുറം സ്വദേശി പിടിയിൽ.

 പാലക്കാട്: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച എ ഇ സി സ്പെഷ്യൽ സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ പ്രശോബ് കെ എസ് ന്റെ നേതൃത്വത്തിൽ പാലക്കാട് -വാളയാർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രേഖകൾ ഒന്നും ഇല്ലാതെ അനധികൃതമായി കടത്തി കൊണ്ട് വന്ന ഇരുപതു ലക്ഷം രൂപ മലപ്പുറം കൊണ്ടോട്ടി സ്വദേശി വിശാൽ എന്നയാളെ അറസ്റ്റ്‌ ചെയ്തു.

പാർട്ടിയിൽ AEC സ്‌ക്വാഡ് ലെ പ്രിവന്റീവ് ഓഫീസർ ജയപ്രകാശ് എ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മൻസൂർ അലി എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈബു ബി, ജ്ഞാനകുമാർ കെ, അഭിലാഷ് കെ,അഷറഫലി എം, ബിജു എ,ഡ്രൈവർ ലൂക്കോസ് എന്നിവരുമുണ്ടായിരുന്നു.