പ്രചാരണത്തിനെത്തിയ നേതാവിന് സ്ഥാനാർത്ഥികളുടെ വക സമ്മാനം.

മലപുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നേതാവിന് സ്ഥാനാർത്ഥികളുടെ വക സമ്മാനം.

നഗരസഭയിൽ പര്യടനം നടത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടരി പി കെ കുഞ്ഞാലിക്കുട്ടി എംപി ക്കാണ് കുന്നുമ്മൽ വെച്ച് നല്ല ഒട്ടു മാവിൻ തൈ സമ്മാനമായി കിട്ടിയത്. പ്രദേശത്തെ യു ഡി എഫ് സ്ഥാനാർത്ഥികളായ സി പി ആയിശാബി , മിനി ടീച്ചർ, വിപി ഷാഹിൻ ബാബു,

എന്നിവരാണ് സമ്മാനിച്ചത്.

മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ ഉപ്പു sൻ ഷൗക്കത്ത്, കൺവീനർ മന്നയിൽ അബൂബക്കർ ,

ഹാരിസ് ആമിയൻ, പി കെ ബാവ, കരടിക്കൽ ഖാദർ, കുന്നത്ത് രാജേന്ദ്രൻ നായർ ,

പൂവൻ തൊടി ഷംസുദ്ദീൻ പങ്കെടുത്തു.