കൊട്ടിക്കലാശം ഇന്ന് 

മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 ന് അവസാനിക്കും.

മലപ്പുറം: തദ്ദേശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പിെന്‍റ മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ല്‍ ന​ട​ക്കു​ന്ന വോെ​ട്ട​ടു​പ്പി​ന് ആ​ഴ്ച​ക​ളാ​യി ന​ട​ന്നു​വ​ന്ന വീ​റും വാ​ശി​യും നി​റ​ഞ്ഞ പ്ര​ചാ​ര​ണ​ത്തി​ന് ശ​നി​യാ​ഴ്ച സ​മാ​പ​നം.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ വോെ​ട്ട​ടു​പ്പ്.

അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ല്‍ മു​ന്‍​നി​ര നേ​താ​ക്ക​ളെ രം​ഗ​ത്തി​റ​ക്കി പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി​യ മു​ന്ന​ണി​ക​ള്‍, അ​തേ ആ​വേ​ശം വോ​ട്ട​ര്‍​മാ​രി​ലേ​ക്കു​മെ​ത്തി​ച്ച്‌ പോ​ളി​ങ് ഉ​യ​ര്‍​ത്താ​നും പ​ര​മാ​വ​ധി വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.​

മുന്നാം​ഘ​ട്ടം ക​ഴി​യു​ന്ന​തോ​ടെ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ത്ത​വ​ണ​ത്തെ പോ​ളി​ങ് പൂ​ര്‍​ത്തി​യാ​കും. ആ​ദ്യ ര​ണ്ട് ഘ​ട്ട​ത്തി​ലു​മു​ണ്ടാ​യ മി​ക​ച്ച പോ​ളി​ങ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലും ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.