മന്ത്രി കെ ടി ജലീലിനെതിരേയും കയ്യേറ്റശ്രമം

വളാഞ്ചേരി: തിരൂരങ്ങാടിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്കെതിരെയും കയ്യേറ്റ നീക്കം ഉണ്ടായെന്ന് കെ ടി ജലീൽ എംഎൽ എ. അൻവറിനെ തടഞ്ഞവർക്കെതിരെ കർശന നടപടി വേണമെന്നും സിറ്റി സ്ക്കാൻ കേരള ന്യൂസിനോട് ജലിൽ വീട്ടിൽ വെച്ച് പറഞ്ഞു. മലപ്പുറം ജില്ലയിൽ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കുന്നുണ്ട് യുഡിഎഫ്ന്റെ പരാജയഭീതിയിൽ നിന്നും ഉണ്ടാകുന്നതാണ് ഇത്. ഇന്നലെ ഞാൻ ഒരു മീറ്റിങ്ങിൽ പങ്കെടുത്തപ്പോഴും ഇതുപോലെ അവിടെയും യോഗം അലംഗോലമാക്കാനുള്ള ശ്രമം ഉണ്ടായി.തീർച്ചയായും ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടും ഇടതു മുന്നണി വിജയിപ്പിക്കുക തന്നെ ചെയ്യും കെ ടി ജലീൽ കൂട്ടി ചേർത്തു.