അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ  യു.എ ഖാദറിന്റെ സംസ്കാരം ഇന്ന് നടക്കും.

കോഴിക്കേട്: യു.എ ഖാദറിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം ഇന്ന് പത്ത് മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഉച്ചയോടെ തിക്കോടിയിൽ സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും

 

സംസ്കാരം നടക്കുക. ഇന്നലെ വൈകീട്ടോടെയാണ് യുഎ ഖാദർ വിടവാങ്ങിയത്. കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.