ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

തിരൂർ: ചമ്രവട്ടം പാലത്തിനു സമീപമാണ് അപകടം, ചമ്രവട്ടം അത്താണിപ്പടി സ്വദേശി കുളങ്ങര വീട്ടിൽ കാദർ ബാബയുടെ മകൻ മുപ്പത്തിയഞ്ചുകാരനായ അൻവറിനെ ആണ് കാണാതായത്,

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന് മുകൾഭാഗത്ത് നരിപ്പറമ്പ് സമീപത്തെ വൈകിട്ട് ഏഴോടെ കൂട്ടുകാരുമായികുളിക്കാനിറങ്ങിയ അൻവറിനെ കാണാതാവുകയായിരുന്നു തുടർന്ന് കൂട്ടുകാർ ബഹളം വച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അൻവർ മുങ്ങിയെടുത്തത് നല്ല ആഴമുള്ള സ്ഥലത്താണ് ഒഴുക്കിൽ പെട്ടത്.