ബൈക്ക്​ അപകടത്തിൽ യുവാവ്​ മരിച്ചു.

മുട്ടിൽ: വയനാട്​ മുട്ടിൽ രാത്രിയുണ്ടായ ബൈക്ക്​ അപകടത്തിൽ യുവാവ്​ മരിച്ചു. മുട്ടിൽ സ്വദേശി സക്കീറാണ്​ മരിച്ചത്​.

 

വ്യവസായ ഓഫീസിന് സമീപം നിർത്തിയിട്ട ടിപ്പറിന് പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ.