ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: സംസ്​ഥാനത്തെ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തെരഞ്ഞെടുപ്പിൽ നിറഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക്​ പ്രതീക്ഷ യു.ഡി.എഫിൽ മാത്രമാണ്​. തെരഞ്ഞെടുപ്പ്​ ഫലത്തോടെ അത്​ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.